Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stole Money

Kollam

കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍റെ പ​ണം ക​വ​ര്‍​ന്നവർ പി​ടി​യി​ല്‍

ശ​ക്തി​കു​ള​ങ്ങ​ര: ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച് പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ലാ​യി. ശ​ക്തി​കു​ള​ങ്ങ​ര, ക​ന്നി​മേ​ല്‍​ച്ചേ​രി, ഗു​രു​ദേ​വ് ന​ഗ​ര്‍ 32, ആ​മ​ച്ചി​റ വീ​ട്ടി​ല്‍ ത​ന്‍​സീ​ല്‍(27), ശ​ക്തി​കു​ള​ങ്ങ​ര, ക​ന്നി​മേ​ല്‍​ച്ചേ​രി, വി​ജ​യ നി​വാ​സി​ല്‍ ശ്രീ​ജി​ത്ത്(26), ശ​ക്തി​കു​ള​ങ്ങ​ര, ക​ന്നി​മേ​ല്‍​ച്ചേ​രി, ചോ​ഴ​ത്തി​ല്‍ വ​ട​ക്കേ​ത്ത​റ വീ​ട്ടി​ല്‍ പ്ര​ശോ​ദ് (18) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ഓ​ടെ ശ​ക്തി​കു​ള​ങ്ങ​ര കു​രി​ശ​ടി​ക്ക് സ​മീ​പ​മു​ള്ള സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ച​ത്.

യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ച്ച സം​ഘം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ര്‍​ന്ന ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ന​ട​ത്തി​യ ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദാണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കിയത്.

 

Latest News

Corehub Up